മഴക്കാലപൂർവ ശുചീകരണം പാളി; പരവൂരിൽ രോഗങ്ങൾ പടരുന്നു
text_fieldsപരവൂർ: മഴക്കാല പൂർവശുചീകരണം കാര്യമായി നടക്കാത്തതിനെ തുടർന്ന് പരവൂരിൽ രോഗങ്ങൾ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടരുേമ്പോഴും പരവൂർ നഗരത്തെ മാലിന്യത്തിൽ മുക്കി ഓടകൾ നിറഞ്ഞൊഴുകുന്നു. മഴക്കാല പൂർവശുചീകരണം ശരിയായി നടക്കാത്തതാണ് പ്രശ്നം ഗുരുതരമാകാൻ കാരണമെന്നാണ് ആരോപണം. മഴവെള്ളം ഒലിച്ചുപോകേണ്ട ഓടകളുടെയും തോടുകളുടെയും അവസ്ഥ പരിതാപകരമാണ്. മണിയംകുളം തോട്ടിലും കായൽ കടൽ തീരങ്ങളിലും
പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണ അവശിഷ്ടങ്ങൾ, ശുചിമുറി, അറവുശാല മാലിന്യമുൾപ്പെടെയുണ്ട്. കൊതുകും കൂത്താടിയും നിറഞ്ഞ വെള്ളം രോഗങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യം. പുക്കുളം ഐ.ടി.ഐക്ക് സമീപമുള്ള കനാലിൽ മാലിന്യ കൂമ്പാരമാണ്. പൊഴിക്കര കടപ്പുറം, തെക്കുംഭാഗം കടപ്പുറം, കായൽ തീരങ്ങൾ ചെറുതും വലുതുമായ ഓടകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്ഥിതി വ്യത്യസ്തമല്ല. ചെറു മഴയിൽ പോലും പലയിടത്തും ഓടകൾ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. വൃത്തിയാക്കുന്ന ഓടകളിലെ മാലിന്യം വീണ്ടും ഓടകൾക്ക് സമീപം നിക്ഷേപിക്കുന്ന സ്ഥിതിയാണ്. പരവൂർ നഗരത്തിൽ മാത്രമല്ല പൂതക്കുളം ചിറക്കര പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. വിവിധ റോഡുകളിൽ രൂപം കൊണ്ട വെളളക്കെട്ടിന് പരിഹാരം കണ്ടിട്ടില്ല. ഓവുചാലുകളുടെ അശാസ്ത്രീയ നിർമ്മാണവും റോഡുകൾക്ക് ഓടയില്ലാത്തതും
കാലവർഷത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നതിനാൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത മുൻനിർത്തി കൈക്കൊള്ളേണ്ട നടപടികൾ ഒന്നും തന്നെ മുൻസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ പരവൂർ നഗരസഭക്ക് ഇനിയും സാധിച്ചിട്ടില്ല. ഫണ്ട് നേരെത്ത കിട്ടാത്തതിനാൽ പലപ്പോഴും കൗൺസിലർമാർ കൈയിൽ നിന്നെടുത്താണ് ശുചീകരണ പ്രവൃത്തി നടത്തുന്നത്. മഴക്കാല പൂർവശുചീകരണ ഫണ്ട് അനുവദിക്കാൻ വൈകുന്നതാണ് ശുചീകരണ പ്രവൃത്തി വൈകാൻ കാരണമാകുന്നതെന്നാണ് കൗൺസിലർമാർ പറയുന്നത്. പലപ്പോഴും കൗൺസിലർമാർ കൈയിൽനിന്ന് പണം ചെലവഴിച്ചാണ് ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്. എന്നാൽ പ്രവൃത്തികൾക്ക് ശേഷം ഫണ്ട് ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
മുൻസിപ്പാലിറ്റിയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളും സമയബന്ധിതമായി നടക്കാതെ വന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മെല്ലെപോക്ക് സമീപനമാണ് തുടരുന്നത്. ആഗസ്റ്റ് പകുതിവരെ ശക്തമായ മഴ ലഭിക്കുമെന്നതിനാൽ ആരോഗ്യവകുപ്പ് മഴക്കാലരോഗങ്ങൾ ചെറുക്കുന്നതിന് മുൻകരുതലുകളെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.