പരവൂരിൽ തെരുവുനായ് ശല്യം; നടപടിയെടുക്കാതെ അധികൃതർ
text_fieldsപരവൂർ: പുറ്റിങ്ങൽ ക്ഷേത്ര പരിസരത്തും സമീപ റോഡുകളിലും തെരുവുനായ് ശല്യം വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതർ. കിഴക്കേ ആൽത്തറ പൊലീസ് സ്റ്റേഷൻ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ അടിവശത്തും ക്ഷേത്രപരിസരത്തുമാണ് നായ്ക്കളുടെ കേന്ദ്രം.
ക്ഷേത്രത്തിൽ എത്തുന്നവർക്കും വിദ്യാർഥികൾക്കും പ്രഭാത സവാരിക്കാർക്കും ഭീഷണിയാകുന്നു. വിദ്യാലയങ്ങൾ, പോലീസ് സ്റ്റേഷൻ വില്ലേജ് ഓഫീസ് പോസ്റ്റ് ഓഫീസ് ബാങ്ക് കോടതി എന്നിവിടങ്ങളിൽ എത്തുന്നവർക്കും നായ് ഭീഷണിയുണ്ട്. ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളുടെ ചാക്കുകൾ നായ്കൾ കടിച്ചു കീറുന്നതും പതിവാണ്. പുറ്റിങ്ങൽ ക്ഷേത്ര പരിസരത്തിന് പുറമേ കോട്ടപ്പുറം ലിറ്റിൽ ഫ്ലവർ സ്കൂൾ, തെക്കുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ, കോട്ടമൂല എന്നിവിടങ്ങളിലും തെരുവ് നായ്ക്കൾ തമ്പടിക്കുന്നുണ്ട്.
ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ ഇടപെട്ട് കുട്ടികൾക്കും മറ്റു പൊതുജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കണം എന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം കൊല്ലം ജില്ല പ്രസിഡന്റ് സക്കീർ ഹുസൈൻ, സംസ്ഥാന ഭാരവാഹികളായ ഷിബു റാവുത്തർ, അനിത സുനിൽ, ജില്ലാ ഭാരവാഹികളായ ഖുറൈശി, വിമലമ്മ, സഹദ്, സ്മിത, ദീപ, മിനി സജീവ്, രമ്യ എം സി , ബീന, അംജാദ്, സിജോ, മാലതിയമ്മ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.