പരവൂരില്‍ വന്‍തോതില്‍ കഞ്ചാവ് എത്തുന്നതായി പരാതി
text_fieldsപരവൂര്‍: നഗരത്തില്‍ കഞ്ചാവ് വിൽപന വ്യാപകമെന്ന് പരാതി. യിന് മാര്‍ഗമാണ് വന്‍തോതില്‍ കഞ്ചാവെത്തുന്നതെന്നാണ് വിവരം. കാഴ്ചയില്‍ ഒരു സംശയവും തോന്നാത്തവിധം വസ്ത്രധാരണം ചെയ്ത സ്ത്രീകളാണ് കഞ്ചാവ് കൊണ്ടുവന്ന് ഏജന്റുമാര്‍ക്ക് കൈമാറുന്നത്. സ്റ്റേഷന് പ്ലാറ്റ് ഫോമിന്റെ പരിസരങ്ങളില്‍ വച്ചാണ് കഞ്ചാവ് അടങ്ങുന്ന കവറുകള്‍ കൈമാറ്റം ചെയ്യുന്നത്. അഞ്ചും എട്ടും കിലോ കഞ്ചാവാണ് നിത്യവും പരവൂരിലെത്തുന്നതെന്നാണ് വിവരം.
പരവൂരില്‍ കട്ടാക്കുളം, പൊഴിക്കര, പൊഴിക്കര കടപ്പുറം, മുക്കം, പെരുമ്പുഴ, കല്ലുംകുന്ന് സുനാമി കോളനി പരിസരം, പുക്കുളം, പൂതക്കുളം, ഡോക്ടര്‍മുക്ക്, അമ്മാരത്ത് മുക്ക്, ആനത്താവള പരിസരം കോട്ടുവന്‍കോണം, തോണിപ്പാറ ഭാഗങ്ങളിലാണ് വന്‍തോതില്‍ കച്ചവടം നടക്കുന്നത്.
രാത്രികാല ട്രെയിനുകളില്‍ വന്‍ ബയന്റ് പെട്ടികളില്‍ തമിഴ്നാട്ടില്‍നിന്നും മറ്റും വിദേശമദ്യവും പരവൂരിലെത്തുന്നുണ്ട്. എന്നാല്‍, പകല്‍പോലും നടക്കുന്ന കഞ്ചാവിന്റെ കടത്തും കച്ചവടവും ആരും പിടികൂടുന്നില്ലെന്നാണ് ആരോപണം. ഉപഭോക്താക്കളിൽ അധികവും യുവാക്കളും മധ്യവയസ്കരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.