Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2021 1:59 PM GMT Updated On
date_range 10 Oct 2021 2:05 PM GMTകടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി; ഒരാളെ സാഹസികമായി രക്ഷിച്ചു
text_fieldsbookmark_border
പരവൂർ: കടലിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ മത്സ്യത്തൊഴിലാളിയായ യുവാവ് സഹസികമായി രക്ഷപ്പെടുത്തി. കല്ലുവാതുക്കൽ സ്വദേശിയായ കണ്ണനെയാണ് ഇടവ മാന്തറ സ്വദേശി സനോജ് രക്ഷപ്പെടുത്തിയത്.
കുളിക്കാനിറങ്ങിയ മറ്റു രണ്ടുപേരെ കാണാതായി. കല്ലമ്പലം സ്വദേശികളായ യുവാക്കളെയാണ് കാണാതായത്. ഞായറാഴ്ച വെകുന്നേരത്തോടെയാണ് ഇവർ തെക്കുംഭാഗം ബീച്ചിന് സമീപം ഇറങ്ങിയത്.
വളരെ ദൂരേക്ക് പോയ കണ്ണനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും മറ്റു രണ്ടുപേരെ കണ്ടെത്താനായില്ല. പരവൂരിൽനിന്ന് അഗ്നിശമന രക്ഷാസേന എത്തിയെങ്കിലും രക്ഷപ്രവർത്തനം ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story