പരവൂര്‍ റെയില്‍വേ സ്റ്റേഷൻ; വികസനത്തിന് പച്ചക്കൊടി
text_fieldsകൊല്ലം: പരവൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി റെയില്‍വേ വിവിധ നിര്‍മാണ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്കി. പരവൂര്‍ സ്റ്റേഷനിലെ പഴയ റൂഫീങ് മാറ്റി പുതിയ ഗാല്‍വാല്യൂം ഷീറ്റ് ഇടുന്നതിന് അംഗീകാരമായി. എത്രയും വേഗത്തിൽ നിര്‍മാണം ആരംഭിക്കും. സ്റ്റേഷനെ എന്‍.എസ്.ജി അഞ്ചില്‍ ഉള്‍പ്പെടുത്തി രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളില്‍ 1870 ചതുരശ്ര മീറ്റര്‍ പ്ലാറ്റ്ഫോം ഷെല്റ്ററുകള്ക്കുള്ള സൗകര്യമൊരുക്കും. ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഒന്നാം പ്ലാറ്റ്ഫോമില്‍ വാട്ടര്‍ കൂളറും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളില്‍ ആവശ്യാനുസരണം കൂടിവെള്ളം ലഭിക്കുന്ന ടാപ്പുകളും സ്ഥാപിച്ചു. ടോയ്ലറ്റ് കോംപ്ലക്സും വാഹനങ്ങള്‍ പാര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നതിനുള്ള കരാര്‍ വിളിച്ചിട്ടുണ്ട്. നടപടി വേഗത്തിലാക്കി എത്രയും പെട്ടെന്ന് സൗകര്യങ്ങള്‍ ലഭ്യമാക്കും. 2024-2025ലെ റെയില്‍വേ പ്രവൃത്തികളുടെ പട്ടികയില്‍ പരവൂര്‍ സ്റ്റേഷന് റോഡ് നന്നാക്കുന്നത് ഉള്‍പ്പെടുത്തിയിട്ടുള്ളതായും ദക്ഷിണറയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിങ് എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ രേഖാമൂലം അറിയിച്ചു.
പരവൂര്‍ റയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനുള്ള സത്വര നടപടി എം.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദക്ഷിണമേഖല ജനറല്‍ മാനേജര്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.