മണ്ണ് കയറ്റുന്നതിനെ ചൊല്ലി തർക്കം; ടിപ്പർ ഡ്രൈവർമാർ ഏറ്റുമുട്ടി
text_fieldsപാരിപ്പള്ളി: കരമണ്ണ് കയറ്റുന്നതിനെ ചൊല്ലി ടിപ്പർ ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാത്തന്നൂർ വിളപ്പുറം സ്വദേശി മനുരാജിനാണ് (32) ഗുരുതര പരിക്കേറ്റത്. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം കരമണ്ണ് ഖനനം നടക്കുന്ന സ്ഥലത്താണ് മണ്ണ് കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ടിപ്പർ ഡ്രൈവർമാർ ഏറ്റുമുട്ടിയത്. ആറോളം പേർക്ക് നിസ്സാര പരിക്കേറ്റു.
തലക്ക് ഗുരുതര പരിക്കേറ്റ മനുരാജിനെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ഇളംകുളം പുത്തൻവിള ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ടിപ്പർ ലോറി ഡ്രൈവറായ മനു കരമണ്ണ് കയറ്റുന്നതിനായി എത്തിയതായിരുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു. ഇതു സംബന്ധിച്ച് മനുവിന്റെ മാതാവ് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.