നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; രേഷ്മയുടെ ഫേസ്ബുക്ക് ചാറ്റുകൾ ആര്യക്ക് അറിയാമായിരുന്നെന്ന്
text_fieldsപാരിപ്പള്ളി: കല്ലുവാതുക്കൽ ഊഴയ്ക്കോട് നവജാതശിശുവിനെ മാതാവ് ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതുടർന്ന് ജീവനൊടുക്കിയ ആര്യക്ക് പ്രതി രേഷ്മയുടെ മൊബൈൽ ചാറ്റിങ്ങിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നതായി വിവരം.
രേഷ്മയുടെ ഫേസ്ബുക്ക് ഐഡിയുടെ പാസ്‌വേഡ് തനിക്കറിയാമെന്നും അതുപയോഗിച്ച് താൻ രേഷ്മയുടെ ചാറ്റിങ് നോക്കിയിരുന്നെന്നും ആര്യ തെൻറ ഭർത്താവിനോട് വളരെ മുമ്പ് പറഞ്ഞിരുന്നു. പലരുമായും രേഷ്മ ഇത്തരത്തിൽ ചാറ്റിങ്ങ് നടത്തിയ വിവരവും ആര്യ ഭർത്താവിനോട് പറഞ്ഞിരുന്നു. അപ്പോൾ മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നത് ഒഴിവാക്കണമെന്ന് പറയുകയും ഭർത്താവ് ആര്യയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ആര്യക്ക് പാസ്‌വേഡ് അറിയാവുന്നതുകൊണ്ട് അടുത്ത സൗഹൃദമുണ്ടായിരുന്ന ബന്ധുവായ ഗ്രീഷ്മയുമായും ഈ വിവരങ്ങൾ ചർച്ച ചെയ്യുമായിരുന്നു എന്നാണ് വിവരം. അതാണ് ഒരുമിച്ച് ജീവനൊടുക്കാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അതേസമയം മരണത്തിന് തൊട്ടുമുമ്പ് ആര്യ എഴുതിെവച്ച കത്തിൽ രേഷ്മ തന്നോട് വഞ്ചന കാട്ടിയതായി സൂചിപ്പിക്കുന്നുണ്ട്. എന്തടിസ്ഥാനത്തിലാണ് ആര്യ ഇങ്ങനെ എഴുതിയതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. രേഷ്മയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
ഗ്രീഷ്മയുടെ മരണത്തെക്കുറിച്ച് മാതാവിനെയും സഹോദരിയെയും ഇനിയും അറിയിച്ചിട്ടില്ല. വിദേശത്തുള്ള പിതാവ് തിങ്കളാഴ്ച രാവിലെ നാട്ടിലെത്തും. അതിനുശേഷമേ മാതാവിനെയും സഹോദരിയെയും മരണവിവരം അറിയിക്കുകയുള്ളൂ. പിതാവ് എത്തിയ ശേഷം രാവിലെ പത്തോടെ മൃതദേഹം സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.