കഞ്ചാവ് -എം.ഡി.എം.എ വേട്ട; സ്ഥിരം കുറ്റവാളി അറസ്റ്റിൽ
text_fieldsപാരിപ്പള്ളിയിൽ പിടികൂടിയ ലഹരിവസ്തുക്കൾ പൊലീസ് പരിശോധിക്കുന്നു
പാരിപ്പള്ളി: അഞ്ചു കിലോ കഞ്ചാവുമായി മൊത്ത കച്ചവടക്കാരൻ പിടിയിലായി. കാരംകോട് കണ്ണേറ്റ സനൂജ് മനസിലിൽ സനൂജാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം 5.50 ഓടെ കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ പാരിപ്പള്ളി ജങ്ഷനിലാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി സനൂജ് വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി യുടെ നേതൃത്വത്തിലുള്ള വൻ പൊലിസ് സംഘം വാഹനങ്ങളുമായി കാറിനെ വളയുകയായിരുന്നു.
സിനിമ സ്റ്റൈലിൽ പൊലിസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വാഹനങ്ങളിൽ കാർ ഇടിക്കുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സായിറാം എന്ന ഉദ്യോഗസ്ഥനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി പൊലിസ് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.