Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParippallychevron_rightചികിത്സ വൈകിയെന്ന്​...

ചികിത്സ വൈകിയെന്ന്​ പരാതി; മെഡിക്കൽ കോളജിൽ കോവിഡ്​രോഗി മരിച്ചു

text_fields
bookmark_border
ചികിത്സ വൈകിയെന്ന്​ പരാതി; മെഡിക്കൽ കോളജിൽ കോവിഡ്​രോഗി മരിച്ചു
cancel


പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കോ​വി​ഡ് രോ​ഗി ചി​കി​ത്സ വൈ​കി​യ​ത് മൂ​ലം മ​രി​ച്ച​താ​യി പ​രാ​തി. പ​ര​വൂ​ർ കൂ​ന​യി​ൽ പാ​റ​യി​ൽ​ക്കാ​വി​ന് സ​മീ​പം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​ന്ന പാ​രി​പ്പ​ള്ളി പ​ള്ളി​വി​ള അ​ശ്വ​തി​യി​ൽ ബാ​ബു​വാ​ണ് (67) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഓ​ക്സി​ജ​ൻ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പൊ​ഴി​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു. പ​ര​വൂ​ർ ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യ ആം​ബു​ല​ൻ​സി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും രോ​ഗി കൂ​ടു​ത​ൽ അ​വ​ശ​നാ​യി. കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ല​ത്രെ.

മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷം ബാ​ബു​വി​നെ അ​ക​ത്തേ​ക്ക്​ പ്ര​വേ​ശി​പ്പി​ച്ച്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​ൻ വൈ​കി​യെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ആം​ബു​ല​ൻ​സി​ൽ ​െവ​ച്ചു​ത​ന്നെ ബാ​ബു മ​രി​െ​ച്ച​ന്നാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രേ​ത​യാ​യ രാ​ധാ​മ​ണി​യാ​ണ് ബാ​ബു​വി​െൻറ ഭാ​ര്യ. മ​ക്ക​ൾ: ഷൈ​നി, ശ്യാം​കു​മാ​ർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentcovid patient
News Summary - not get treatment; covid patient died
Next Story