ഓണക്കാലത്ത് ആഭ്യന്തര വിപണിയിൽ 10 കോടിയുടെ കശുവണ്ടി വിൽപന ലക്ഷ്യം
text_fieldsപാരിപ്പള്ളി: ഓണക്കാലത്ത് കാഷ്യൂ കോർപറേഷൻ 10 കോടിയുടെ കശുവണ്ടിപ്പരിപ്പ് ആഭ്യന്തര വിപണിയിൽ വിൽപന നടത്താൻ ലക്ഷ്യംവെച്ചുള്ള നടപടികൾക്ക് തുടക്കമായി. കാഷ്യൂ കോർപറേഷന്റെ പാരിപ്പള്ളി ഫാക്ടറിയിൽ പുതുതായി ആരംഭിച്ച സെയിൽസ് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു.
ഓണം പ്രമാണിച്ച് ആഭ്യന്തര വിപണിയിൽനിന്ന് കാഷ്യൂ കോർപറേഷന്റെ കശുവണ്ടിപ്പരിപ്പ് വാങ്ങുന്നവർക്ക് 30 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കാഷ്യൂ കോർപറേഷന്റെ ഔട്ട്ലറ്റുകൾ, ഫ്രാഞ്ചൈസികൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
യോഗത്തിൽ എം.ഡി ഡോ. രാജേഷ് രാമകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ ജി. ബാബു, ശൂരനാട് എസ്. ശ്രീകുമാർ, ബി. സുജീന്ദ്രൻ, സജി ഡി. ആനന്ദ്, മെറ്റീരിയൽസ് മാനേജർ സുനിൽ ജോൺ, പേഴ്സനൽ മാനേജർ എസ്. അജിത്ത്, ഫിനാൻസ് മാനേജർ രാജശങ്കരപിള്ള എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.