യുവാവിനെയും ഭാര്യയെയും മർദിച്ചവർ പിടിയിൽ
text_fieldsമഞ്ചേഷ് ഗോകുൽ
പാരിപ്പള്ളി: യുവാവിനെയും ഭാര്യയെയും മർദിച്ച കേസിൽ പ്രതികൾ പിടിയിലായി. കോട്ടയ്ക്കേറം കിഴക്കേവിള വീട്ടിൽ മഞ്ചേഷ് (34), തെറ്റിക്കുഴി ആശാരിവിള വീട്ടിൽ ഗോകുൽ (30) എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി സ്വദേശിയായ യുവാവും പ്രതികളും തമ്മിലുള്ള വിരോധത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ പ്രതികൾ ബൈക്കിൽ യുവാവിന്റെ വീട്ടിലെത്തി. ഇയാളെ വിളിച്ചിറക്കി മർദിക്കുന്നത് കണ്ട ഭാര്യ തടയാൻ ചെന്നപ്പോൾ അവരെയും ഉപദ്രവിച്ചു.
പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഞ്ചേഷിനെ മൂന്നു മാസത്തേക്ക് ജില്ലയിൽനിന്ന് പുറത്താക്കിയിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.