അച്ചന്‍കോവില്‍-അലിമുക്ക് വനപാത; ബസ് സര്‍വിസിന് ബുദ്ധിമുട്ട് സൃഷ്ടിച്ച് വള്ളികള്‍
text_fieldsപത്തനാപുരം: അലിമുക്ക് അച്ചൻകോവിൽ വനപാതയില്‍ മരത്തിന്റെ ശിഖരങ്ങളും വള്ളികളും വാഹനഗതാഗതത്തിന് ബുദ്ധിമുട്ടാകുന്നു. വേനൽ ശക്തമായതോടെ ഉണങ്ങിയ വള്ളികളും താഴേക്ക് പടർന്നിറങ്ങുകയും ഗതാഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയുമാണ്. സംഭവം നിരവധി തവണ വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലം ഉണ്ടായില്ല.
ഇതിനെ തുടർന്ന് പാതയിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാർതന്നെ വള്ളികൾ മുറിച്ചുമാറ്റി. പതിവായി പാതയിലൂടെ കടന്നുപോകുമ്പോൾ താഴേക്ക് പടര്‍ന്ന് കിടക്കുന്ന വള്ളികൾ ബസിന്റെ ചില്ലുകളിലും സൈഡ് ഗ്ലാസിലും തട്ടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനെതുടർന്നാണ് പുനലൂര്‍ ഡിപ്പോയിലെ ഡ്രൈവർ സതീഷും കണ്ടക്ടർ ബിനുകുമാറും ചേർന്ന് അപകടകരമായ നിലയിലുള്ള വള്ളികൾ നീക്കം ചെയ്തത്. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് അലിമുക്ക്-അച്ചൻകോവിൽ പാതയിലുള്ള സർവിസുകൾ ആരംഭിക്കുന്നത്. സുരക്ഷിതമായ യാത്രക്കായി പാതയിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.