ബാലികയെ പീഡിപ്പിച്ച അസം സ്വദേശി പിടിയിൽ
text_fieldsപത്തനാപുരം: ബാലികയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പത്തനാപുരം പൊലീസ് പിടികൂടി. അസം ചിരംഗ് ജില്ലയിൽ ദിവാകർ ഷെദ്രിയാണ് (18) അറസ്റ്റിലായത്. കറവൂരുള്ള കന്നുകാലി ഫാമിലെ തൊഴിലാളിയാണിയാൾ. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഇയാൾ ഒളിച്ചിരുന്ന കറവൂർ ഭാഗത്തെ വനത്തിൽനിന്ന് പിടികൂടുകയായിരുന്നു.
പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ ഷിബുമോൻ, ഹരിലാൽ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.