Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2021 5:21 AM GMT Updated On
date_range 20 Feb 2021 5:21 AM GMTപറഞ്ഞതും ചെയ്തതും; പത്തനാപുരം മണ്ഡലം
text_fieldsbookmark_border
സമഗ്രവികസനം നടപ്പാക്കി- കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ)
- പത്തനാപുരത്തിെൻറ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള അഞ്ച് വര്‍ഷത്തെ കര്‍മപദ്ധതികള്‍ നടപ്പാക്കി
- നബാര്‍ഡ്, കിഫ്ബി എന്നിവയില്‍നിന്നുള്ള ഫണ്ടുകള്‍ കൃത്യമായി വിനിയോഗിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കി
- പത്തനാപുരം മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തനസജ്ജമാക്കി
- പുതിയ കോടതി സമുച്ചയത്തിനുള്ള സ്ഥലമേറ്റെടുത്തു
- പത്തനാപുരം സബ് ആര്.ടി ഒാഫിസ് പ്രവര്‍ത്തനമാരംഭിച്ചു
- ജില്ലയിലെ രണ്ടാമത്തെ പൊലീസ് കണ്ട്രോള് റൂമിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
- നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളുകള്‍ക്കും വായനശാലകള്‍ക്കും പുതിയ കെട്ടിടം നിര്‍മിച്ചു
- മാങ്കോട്, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, വിളക്കുടി ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു. പത്തനാപുരം താലൂക്ക് ആയൂര്‍വേദാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിച്ചു
- പിറവന്തൂര്‍ പഞ്ചായത്തിലെ പത്തുപറയിലും എലിക്കാട്ടൂരും പുതിയ പാലങ്ങള്‍
- പത്തനാപുരം പഞ്ചായത്തിലെ കൊച്ചിക്കടവ് - ഗാന്ധിഭവന് പാലത്തിന് ഭരണാനുമതി
- നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം
- കുരിയോട്ടുമല കുടിവെള്ള പദ്ധതി, പൂക്കുന്നിമല കുടിവെള്ള പദ്ധതി എന്നിവ കമീഷന് ചെയ്തു. പത്തനാപുരം - പട്ടാഴി, മെതുകുംമേല്‍ - പൊലിക്കോട്, സദാനന്ദപുരം - വെട്ടിക്കവല റോഡുകള്‍ നവീകരിച്ചു
- സാഹിത്യകാരി ലളിതാംബിക അന്തര്ജനത്തിെൻറ പേരില്‍ സ്മാരകം നിര്‍മിച്ചു
- ആവണീശ്വരം ഫയർസ്റ്റേഷന് പുതിയ കെട്ടിടത്തിന് ഫണ്ട്
- കല്ലുംകടവില്‍ ആധുനികമത്സ്യമാര്ക്കറ്റിന് ഭരണാനുമതിയായി
വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല- സി.ആര്. നജീബ് (കെ.പി.സി.സി നിര്‍വാഹകസമിതിയംഗം)
- വാഗ്ദാനങ്ങളൊന്നും കൃത്യമായി പാലിക്കപ്പെടാതെ എം.എൽ.എ എന്ന നിലയിൽ കെ.ബി. ഗണേഷ് കുമാർ തികഞ്ഞ പരാജയമാണ്.
- കിഴക്കൻ മേഖലയിലെ വനപ്രദേശത്തും പുറമ്പോക്ക് ഭൂമികളിലും തോട്ടം മേഖലയിലും താമസിക്കുന്ന പതിനായിരത്തോളം ആളുകൾക്ക് പട്ടയം ലഭിക്കാനുണ്ട്.
- പത്തുവർഷം മുമ്പ് ആരംഭിച്ച റോഡിെൻറ നവീകരണം പോലും പൂർത്തീകരിക്കാനായില്ല.
- പട്ടാഴിയിൽ പൊലീസ് സ്റ്റേഷൻ വരുമെന്ന പ്രഖ്യാപനം വാക്കുകളിൽമാത്രം ഒതുങ്ങി.
- ആദിവാസികളെ പുനരധിവസിപ്പിക്കുന്ന കുരിയോട്ടുമല കോളനിയിൽ അഞ്ചുവർഷത്തിനിടയിൽ വികസനപ്രവർത്തമൊന്നും എത്തിയിട്ടില്ല.
- താലൂക്കാശുപത്രി സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഇതിെൻറ പേരിൽ എം.എൽ.എയും ഇടതുമുന്നണിയും ഇപ്പോഴും രണ്ട് തട്ടിലാണ്.
- കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ ഭരണകാലത്ത് നിയോജക മണ്ഡലത്തിൽ എത്തിച്ച വികസനപ്രവർത്തനങ്ങൾ എല്ലാം തേൻറതാക്കിതീർക്കുകയാണ് എം.എൽ.എ
- സമൂഹത്തിെൻറ താഴെത്തട്ടിലേക്ക് യാതൊരു വികസനവും എത്തിയിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story