പതിനെട്ടുകാരെൻറ തിരോധാനം: പൊലീസ്–വനപാലക പരിശോധനയും വിഫലം
text_fieldsപത്തനാപുരം: കടശ്ശേരിയിലെ വനാതിര്‍ത്തിയില്‍നിന്ന് പതിനെട്ടുകാരനെ കാണാതായിട്ട് പതിനെട്ട് ദിനങ്ങള്‍. പൊലീസിെൻറയും വനപാലകരുടെയും നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്ന വിശദപരിശോധനയും വിഫലമായ നിലയിലാണ്. പിറവന്തൂര്‍ പഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കെക്കര ലതികവിലാസത്തില്‍ രവീന്ദ്രന്^ലതിക ദമ്പതികളുടെ മകന് രാഹുലിനെ ആഗസ്റ്റ് 19 മുതലാണ് കാണാതാകുന്നത്.
വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫോണില്‍ വിഡിയോ ഗെയിം കളിച്ചിരുന്ന രാഹുല്‍ പേത്താടെ വീട്ടിലെത്തി. പുതിയ വീടിെൻറ പണി നടക്കുന്നതിനാല്‍ മാതാപിതാക്കളും രാഹുലും സഹോദരന് രഞ്ജിത്തും മൂന്ന് വീടുകളിലായിട്ടാണ് താമസിക്കുന്നത്. പിറ്റേദിവസം രാവിലെ അമ്മ വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, പണം ഇവയെല്ലാം വീട്ടില്‍ തന്നെയുണ്ട്. മൊബൈല്‍ ഫോണ്‍ മാത്രമാണ് കൊണ്ടുപോയിട്ടുള്ളത്.
സൈബര്‍ സെല്ലിെൻറ അന്വേഷണത്തില്‍ 20ന് പുലര്‍ച്ചെ മൂന്നിനുശേഷം കടശ്ശേരി ടവര്‍ ലൊക്കേഷനുള്ളില്‍ െവച്ചാണ് ഫോണ്‍ സ്വിച്ച്ഓഫ് ആയതെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
ഇതിനാല്‍ വളരെ ദൂരത്തേക്ക് പോയി കാണില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ തിരച്ചില്‍. വീടിന് സമീപത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംശയാസ്പദമായ സ്ഥലങ്ങൾ കുഴിച്ച് നോക്കിയാണ് രണ്ട് ദിവസമായി പരിശോധന നടന്നത്. ഇതോടൊപ്പം മാതാപിതാക്കൾ, സഹോദരൻ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരെ വീണ്ടും ചോദ്യംചെയ്തു.
ഡ്രോൺ പോലെയുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധനയും തിരച്ചിലും തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു. മറ്റ് ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.