ഫാമിങ് കോര്പറേഷൻ ക്വാര്‍ട്ടേഴ്സുകള്‍ തകര്‍ച്ചയിൽ
text_fieldsപത്തനാപുരം: അറ്റകുറ്റപ്പണിക്കോ സംരക്ഷണത്തിനോ അധികൃതര്‍ തയാറാകാത്തതിനാല്‍ ഫാമിങ് കോര്‍പറേഷന്റെ ക്വാര്‍ട്ടേഴ്സുകളെല്ലാം നാശത്തിന്റെ വക്കിൽ. പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ഫാമിങ് കോർപറേഷനിലെ തൊഴിലാളികൾ ദുരിതത്തില്‍.
ചിതൽവെട്ടി, കുമരംകുടി, അമ്പനാർ, ചെരിപ്പിട്ടക്കാവ്, കോട്ടക്കയം, മുള്ളുമല എന്നിങ്ങനെയാണ് പ്രധാന എസ്റ്റേറ്റുകൾ. രണ്ടായിരത്തോളം തൊഴിലാളികളാണ് വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നത്. ഇവര്‍ക്കായാണ് ക്വാര്‍ട്ടേഴ്സുകൾ കോര്പറേഷൻ നിര്‍മിച്ച് നല്‍കിയത്.
അമ്പത് വർഷത്തെ പഴക്കമുള്ളവ വരെയുണ്ട്. നാല് കുടുംബങ്ങള്‍ അടങ്ങുന്ന ഒരുനിര കെട്ടിടമാണ് ഓരോ ക്വാര്‍ട്ടേഴ്സും. ഇങ്ങനെ ഇരുന്നൂറോളം കെട്ടിടങ്ങള്‍ ഉണ്ട്. അടുക്കള ഉള്‍പ്പെടെ മൂന്ന് മുറികളാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. ജോലി ചെയ്യുന്ന സ്ഥലത്തിനും കലക്ഷന്‍ സെന്ററിനും സമീപത്തായാണ് കെട്ടിടങ്ങള്‍.
അസ്ബറ്റോസ് ഷീറ്റും കോണ്‍ക്രീറ്റും കൊണ്ട് നിര്‍മിച്ചതാണ് മിക്കതും. കുമരംകുടി, മുള്ളുമല, ചെമ്പനരുവി എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് കൂടുതലും തകര്‍ച്ചയിലായിരിക്കുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്കായി നിർമിച്ചവയാണിവ. മിക്ക കെട്ടിടങ്ങളിലും മഴവെള്ളം പൂര്‍ണമായും ഉള്ളില്‍ കയറും. ആഹാരം കഴിക്കാനും കുട്ടികളുടെ പഠനത്തിനുമെല്ലാം വീട്ടിനുള്ളില്‍ കുട പിടിക്കേണ്ട ഗതികേടാണ്.
വെള്ളം വീണ് ഭിത്തികളെല്ലാം നനഞ്ഞ് വിള്ളല്‍ വീണിരിക്കുകയാണ്. നിര്മാണപ്രവര്ത്തനങ്ങള്ക്കുശേഷം ഇേതവരെ അറ്റകുറ്റപ്പണി ഒന്നും തന്നെ നടന്നിട്ടില്ല. നിരവധിതവണ കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.