ആദിത്യയുടെ നാട്ടില്‍ ഇനിയുമുണ്ട് അച്ഛനുറങ്ങാത്ത വീടുകൾ...
text_fieldsപത്തനാപുരം: നിലത്തുകിടന്ന് ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിച്ച പത്ത് വയസ്സുകാരി ആദിത്യയുടെ നാട്ടില്‍ ഇനിയുമുണ്ട് ഉറങ്ങാതെ മക്കളെ നോക്കിയിരിക്കുന്ന മാതാപിതാക്കൾ. 'നിലത്ത് വിരിക്കുന്ന പായയ്ക്ക് ചുറ്റും മണ്ണെണ്ണ ഒഴിക്കും. മണ്‍ഭിത്തിയിലെ മാളങ്ങളില്‍ പേപ്പര്‍ കഷ്ണങ്ങളും തടികഷ്ണങ്ങളും തിരുകിവെക്കും. അച്ഛനും അമ്മയും രണ്ട് കുഞ്ഞുമക്കള്‍ക്കായി രാത്രി മുഴുവന്‍ കാവലിരിക്കും'. പത്തനാപുരം പഞ്ചായത്ത് മാങ്കോട് ഒരിപ്പുറം കോളനി അമ്പലം പടിഞ്ഞാറ്റേതിൽ തോമസും അൽഫോൺസയും മക്കളെ കാത്തുസൂക്ഷിക്കുന്നതിങ്ങനെ.
രണ്ട് കുഞ്ഞുങ്ങളാണ് അടച്ചുറപ്പില്ലാത്ത മണ്‍കട്ട അടുക്കിയ കൂരയില്‍ ജീവിക്കുന്നത്. ചോർെന്നാലിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന കൂരയ്ക്കുള്ളില്‍ ഈ നാല് പേരാണ് കഴിയുന്നത്. മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിലാണ് രാത്രികള്‍ തള്ളി നീക്കുന്നത്. മേല്‍ക്കൂര മേഞ്ഞ ഓലകള്‍ ചിതലെടുത്ത് തുടങ്ങി. പുറംഭാഗത്ത് മൺകട്ട ഭിത്തിയിലെ വിടവുകളിലൂടെ പാമ്പ് കയറാതിരിക്കാൻ ചെളിെവച്ച് അടച്ചിട്ടുണ്ട്. ശക്തമായ മഴയോ കാറ്റോ ഉണ്ടായാല്‍ കുഞ്ഞുങ്ങളുമായി ഇവര്‍ അടുത്ത വീടുകളുടെ വരാന്തകളിലിരുന്നാണ് നേരം വെളുപ്പിക്കുന്നത്.
ഇവർക്ക് വൈദ്യുതിയോ അടച്ചുറപ്പുള്ള വാതിലോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഏഴിലും ഒന്നിലും പഠിക്കുന്ന മക്കൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ല. വർഷങ്ങളായി ഒരു വീടിനായി ഇവര്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ഹൃദയസംബദ്ധമായ അസുഖത്തിന് ചികിത്സയിലാണ് അൽഫോൺസ.
തോമസിന് കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.