കെ.എൽ -80 പത്തനാപുരം; കെ.എൽ - 82 ചടയമംഗലം
text_fieldsപത്തനാപുരം: പത്തനാപുരം, ചടയമംഗലം സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഒാഫിസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.പത്തനാപുരത്തെ പൊതുസമ്മേളനത്തിന് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി.
കെ. രാജഗോപാല്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. സജീവ്, എച്ച്. നജീബ് മുഹമ്മദ്, ആര്. ആനന്ദരാജന്‍, എസ്.എം. ഷെരീഫ്, ഷീബാ രാജന്, മഹേശന്, രാജീവ് എന്നിവർ സംസാരിച്ചു. കുണ്ടയം മൂലക്കടയിലാണ് ജോയൻറ് ആര്.ടി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കെ.എല്‍.80 നമ്പരിലാണ് പത്തനാപുരം രജിസ്ട്രേഷന്.
ചടയമംഗലം: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടത്തിലാണ് ചടയമംഗലം സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്. കെ.എൽ - 82 ആണ് രജിസ്ട്രേഷൻ നമ്പർ. ചടയമംഗലം, ഇളമാട്, നിലമേല്‍, കടയ്ക്കല്‍, ഇട്ടിവ, കുമ്മിള്‍, വെളിനല്ലൂര്‍ പഞ്ചായത്തുകളും 10 വിേല്ലജുകളും കെ എല്‍-82 െൻറ ഭാഗമാകും. സംസ്ഥാനത്ത് ആകെ സബ് ആര്.ടി ഓഫിസുകളുടെ എണ്ണം 67 ആയി.
'ഉദ്ഘാടനം രാഷ്ട്രീയവത്കരിച്ചെന്ന്'
പത്തനാപുരം: ജോയൻറ് ആര്.ടി ഓഫിസ് ഉദ്ഘാടനം എം.എല്‍.എ രാഷ്ട്രീയവത്കരിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തത്. ഇല്ലാത്ത വികസനവും പ്രഖ്യാപനങ്ങളും മാത്രമാണ് എം.എൽ.എ നടത്തുന്നതെന്നും യു.ഡി.എഫ് മണ്ഡലം ചെയര്മാന് ജെ.എല്‍. നസീറും കണ്‍വീനര്‍ അനസ് ഹസനും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.