Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപത്തനാപുരം...

പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക്​ ഭൂമി നൽകും -മന്ത്രി

text_fields
bookmark_border
ksrtc depot
cancel

പ​ത്ത​നാ​പു​രം: അ​തി​ര്‍ത്തി​നി​ര്‍ണ​യം പൂ​ര്‍ത്തി​യാ​ക്കി പ​ത്ത​നാ​പു​രം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ഏ​റെ സ​ങ്കീ​ര്‍ണ​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ് വ​നം​ഭൂ​മി​യി​ലെ അ​തി​ര്‍ത്തി നി​ര്‍ണ​യ​മെ​ന്നും ഇ​ത് ല​ഘൂ​ക​രി​ച്ച് എ​ത്ര​യും വേ​ഗം സ്ഥ​ലം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ത്ത​നാ​പു​രം സെ​ന്റ് സ്റ്റീ​ഫ​ന്‍സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന വ​ന​സൗ​ഹൃ​ദ സ​ദ​സി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം.​എ​ൽ.​എ​യു​ടെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് പ​ട്ട​യം ന​ല്‍കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ര്‍ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം അ​തി​വേ​ഗം ല​ഭ്യ​മാ​ക്കും.

കാ​ട്ടി​നു​ള്ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​റ​പ്പു വ​രു​ത്തി വ​ന്യ​ജീ​വി​ക​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ര​വ് ത​ട​യും. ആ​ദി​വാ​സി സെ​റ്റി​ല്‍മെ​ന്റ് ഏ​രി​യ​യി​ലേ​ക്കു​ള്ള റോ​ഡി​ന്റെ ന​വീ​ക​ര​ണ​ത്തി​നും നി​ര്‍മാ​ണ​ത്തി​നും യാ​തൊ​രു​വി​ധ ത​ട​സ്സ​വു​മു​ണ്ടാ​വി​ല്ല.

1980 ന് ​മു​ന്‍പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ണ​മു​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്നും എ​ന്നാ​ല്‍ അ​തി​ന് ശേ​ഷ​മു​ണ്ടാ​യി​ട്ടു​ള്ള റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്റെ അ​നു​മ​തി നേ​ടേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി. ​ആ​ന​ന്ദ​വ​ല്ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്റു​ഗ​മാ​രാ​യ എ​സ്. തു​ള​സി, ആ​ര്‍. ജ​യ​ന്‍, അ​സീ​ന മ​നാ​ഫ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സു​നി​താ രാ​ജേ​ഷ്, അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ. ​ഷാ​ന​വാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landksrtc depotksrtc
News Summary - Land will be given to Pathanapuram KSRTC depot - Minister
Next Story