കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലിൽ 2.8 തീവ്രത
text_fieldsപത്തനാപുരം: കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച രാത്രി 11.39 ഓടെയാണുണ്ടായത്. ആറ് സെക്കൻഡ് നീണ്ട ചലനത്തില്‍ അപകടങ്ങളൊന്നുമുണ്ടായില്ല.
കൊല്ലം ജില്ലയുടെ പത്തനാപുരം, പിറവന്തൂര്‍, തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളുടെയും പത്തനംതിട്ട ജില്ലയുടെ കലഞ്ഞൂര്‍, എനാദിമംഗലം പഞ്ചായത്ത് പരിധിയിലുമാണ് ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് മേഖലയില്‍ മഴയുണ്ടായിരുന്നു. വീടുകള്‍ക്കുള്ളിലും പുറത്തുമുണ്ടായിരുന്നവര്‍ക്ക് ഭൂചലനം നേരിയ രീതിയില്‍ അനുഭവപ്പെട്ടു.
വീടുകള്‍ക്കുള്ളിലെ ഉപകരണങ്ങളും പാത്രങ്ങളും അനങ്ങുകയും ആസ്ബറ്റോസ് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകള്‍ക്ക് കുലുക്കമുണ്ടാകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.