നടുക്കുന്ന്-എനാത്ത് റോഡ്; നിര്‍മാണപ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ചു
text_fieldsപത്തനാപുരം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുദ്ധാരണം ആരംഭിച്ച നടുക്കുന്ന്-എനാത്ത് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ടാറിങ് പൂര്‍ണമായും നീക്കം ചെയ്ത ശേഷം പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നിര്ത്തിെവച്ചതോടെ നാട്ടുകാരും യാത്രക്കാരും എറെ ദുരിതത്തിലാണ്. എറെ വിവാദങ്ങള്‍ക്കും ജനകീയസമരങ്ങള്‍ക്കും ഒടുവില്‍ മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മെതുകുംമേല്‍ മുതല്‍ എനാത്ത് വരെയുള്ള ഒന്നാം റീച്ചിന്റെ ടാറിങ് പ്രവര്‍ത്തനങ്ങളായിരുന്നു ആരംഭിച്ചത്. നിലവില്‍ ടാറിങ് പൂര്‍ണമായും നിര്‍ത്തിെവച്ച് യന്ത്രസാമഗ്രികള്‍ അടക്കം കരാര്‍ കമ്പനി എടുത്തുകൊണ്ടുപോയി. കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വിസ് നിര്ത്തിെവച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതുവരെ ബസ് സര്‍വിസ് പുനരാരംഭിച്ചില്ല. ടാറിങ് ഇളക്കിമാറ്റിയിരിക്കുന്നതിനാല് പൊടിയും ചളിയും നിറഞ്ഞ് യാത്ര എറെ ബുദ്ധിമുട്ടിലാണ്. ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്.ഡി.ആര്) എന്ന ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ റോഡ് നിർമാണമാണ് പത്തനാപുരം മണ്ഡലത്തിലെ നടുക്കുന്ന് എനാത്ത് പാതയില്‍ നടക്കുന്നത്.
മണ്ഡലത്തിലെ പള്ളിമുക്ക്-കമുകുംചേരി-മുക്കടവ് റോഡ്, പള്ളിമുക്ക്-പുന്നല-അലിമുക്ക് റോഡുൾപ്പെടെ മൂന്ന് റോഡുകളാണ് എഫ്.ഡി.ആർ സാങ്കേതികവിദ്യയിലൂടെ പുനർനിർമിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ.എസ്.ആർ കമ്പനിക്കാണ് നിർമാണച്ചുമതല. കിഫ്ബിയുടെ ഫണ്ടുപയോഗിച്ചാണ് നിർമാണം. നടുക്കുന്ന്-ഏനാത്ത് പാത പകുതിവഴിയില്‍ നിലച്ചതിന് പിന്നാലെ പള്ളിമുക്ക്- അലിമുക്ക് പാതയുടെ നിര്‍മാണം ഇേത കരാര്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.