സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ സംഭവം: ടാങ്കര്‍ ഡ്രൈവര്‍ അറസ്റ്റിൽ
text_fieldsപത്തനാപുരം: പട്ടാഴി ഇടക്കടവ് പാലത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ചാരുംമൂട് ചുനക്കര തറയിൽ പടീറ്റതിൽ വീട്ടിൽ അജിത്ത് സലീമാണ് (26) അറസ്റ്റിലാത്. പാതയോരത്ത് മാലിന്യം ഒഴുക്കിയ ടാങ്കറിന്റെ ഡ്രൈവറാണ് അറസ്റ്റിലായ അജിത്ത്. കഴിഞ്ഞ 11നു രാത്രിയിലാണ് പട്ടാഴി-കടുവാത്തോട് പാലത്തിൽ മാലിന്യം ഒഴുക്കിയത്.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പത്തനാപുരം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പത്തനാപുരം എസ്.ഐ ശരലാൽ, ഗ്രേഡ് എസ്.ഐ ലൂക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു മോൻ, സുജിത്ത്, ശബരീഷ്, ഷഹീർ എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണസംഘം. മാലിന്യം കൊണ്ടുപോകാൻ ഉപയോഗിച്ച ലോറി കോടതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.