ജനവാസമേഖലയിൽ ടാർ മിക്സിങ് പ്ലാൻറ്; പ്രതിഷേധം ശക്തം
text_fieldsപത്തനാപുരം: നെടുംപറമ്പിലെ ജനവാസമേഖലയില്‍ ടാര്‍ മിക്സിങ് പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മേഖലയില്‍ നടന്നുവരുന്ന ജനകീയ സമരം 30 ദിവസം പിന്നിട്ടു.
പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണത്തിനായി എത്തിച്ച ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്.
പത്തനാപുരം നെടുംപറമ്പിലെ സ്വകാര്യ സ്കൂളിന് സമീപത്തെ ജനവാസമേഖലയിലാണ് പ്ലാൻറ് സ്ഥാപിക്കുന്നത്. താമസക്കാരുള്ളതും നൂറുകണക്കിന് വിദ്യാർഥികെളത്തുന്നതുമായ പ്രദേശത്ത് പ്ലാൻറ് സ്ഥാപിക്കാൻ അനുവദിക്കിെല്ലന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മാസം മുമ്പാണ് പ്ലാൻറിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും നേതാക്കളും നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ കേട്ടിരുന്നു. എന്നാല്‍ യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.
പാതയുടെ മണ്‍ജോലികള്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും മേഖലയിലെ റെസിഡൻറ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.