'ചിരി'യിലേക്ക് വിളിച്ചു, ആദിത്യക്ക് പുഞ്ചിരി പകർന്ന് പൊലീസ്
text_fieldsകുന്നിക്കോട്: ചിരി പരിഹാര സെല്ലില്‍ വിളിച്ച് പരാതി പറഞ്ഞ ആദിത്യക്ക് മണിക്കൂറിനുള്ളില്‍ പൊലീസ് മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കി. സൈക്കിൾ മോഷണം പോയി വിഷമത്തിൽ വിളക്കുടി സ്വദേശിനിയായ ഏഴാം ക്ലാസുകാരി ആദിത്യ 'സഹായിക്കണം' എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു.
കോവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാറിെൻറ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ചിരി. വീട്ടുമുറ്റത്തു വച്ചിരുന്ന സൈക്കിൾ മൂന്നുദിവസം മുമ്പ് രാത്രിയിലാണ് മോഷണം പോയത്. പിറ്റേന്ന് രാവിലെ ആദിത്യയും കൂട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് പരാതി പറഞ്ഞു. ഉടൻതന്നെ കുന്നിക്കോട് സ്റ്റേഷനില്‍ അറിയിപ്പ് എത്തുകയും െപാലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വാഹനപരിശോധനക്കിടെ സംശയം തോന്നി പ്രദേശവാസിയായ യുവാവിനെ ചോദ്യം ചെയ്യുകയും അയാളുടെ വീട്ടില്‍നിന്ന് സൈക്കിള്‍ കണ്ടെത്തുകയുമായിരുന്നു.
കുന്നിക്കോട് െപാലീസ് സി.ഐ വിനോദിെൻറ നേതൃത്വത്തിൽ ഉള്ള സംഘം വിളക്കുടിയിലുള്ള ആദിത്യയുടെ വീട്ടിൽ എത്തിച്ചു. സന്തോഷത്തോടെ പൂച്ചെണ്ട് നൽകിയാണ് ആദിത്യ പൊലീസുകാരെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.