പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വശങ്ങള് ഇടിഞ്ഞു
text_fieldsപത്തനാപുരം: നിർമാണത്തിലിരിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വശങ്ങള് ഇടിഞ്ഞുവീണു. പാതയിൽ കടയ്ക്കാമൺ നാരങ്ങപുറം ജങ്ഷനു സമീപം ടാറിങ് ഉൾപ്പെടെ ഇടിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശക്തമായ മഴയിൽ ഇതുവഴി വെള്ളമൊഴുകി ഇറങ്ങിയതിനെതുടർന്നാണ് വശങ്ങൾ ഇടിഞ്ഞത്. സുരക്ഷാ ബാരിക്കേഡുകള്‍ ഒരുക്കി ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
ആദ്യം സമീപത്തെ മണ്ണും ക്രാഷ് ബാരിയറും അടക്കമാണ് തകർന്നുവീണത്. പിന്നാലെ, ഒരു ഭാഗത്തെ ടാറിങ് കൂടി ഇടിയുകയായിരുന്നു. പാതയുടെ ചെങ്കുത്തായ വശത്ത് ഭിത്തി നിർമിക്കുകയോ അനുബന്ധ സുരക്ഷാ സംവിധാനങ്ങളോ ചെയ്തിരുന്നില്ല. കടയ്ക്കാമൺ പാലത്തിൽ നിന്ന് 50 മീറ്റർ സമീപത്താണ് വശങ്ങൾ ഇടിഞ്ഞിറങ്ങിയിരിക്കുന്നത്.
പാതയോരത്തുള്ള സ്വകാര്യഭൂമിയിൽ നിന്ന് ഏകദേശം 20 മീറ്ററോളം ഉയരത്തിലാണ് പാത കടന്നു പോകുന്നത്. ശക്തമായ മഴയിൽ ടാറിങ് അടക്കം തകർന്നുവീണതോടെ പാതയുടെ വശങ്ങളിൽ സംരക്ഷണം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.