മിനി ഹൈവേയില്‍ സംരക്ഷണഭിത്തിയായി
text_fieldsപത്തനാപുരം: പിടവൂര്‍ കിഴക്കേതെരുവ് മിനിഹൈവേയിലെ അപകടമേഖലയില്‍ സംരക്ഷണഭിത്തി നിർമിച്ചു. പഴഞ്ഞിക്കടവ് ജങ്ഷന് സമീപം സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറുകളോ ഇല്ലാഞ്ഞതിനാല്‍ വാഹനാപകടം പതിവായിരുന്നു.
ഇതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമാണം നടത്തിയത്. പാത വികസനത്തിനുവേണ്ടി അനുവദിച്ച ഒരു കോടി രൂപയുടെ മിച്ചം വന്ന തുകയാണ് സംരക്ഷണഭിത്തി നിർമാണത്തിനായി വിനിയോഗിച്ചത്. വലിയ വളവുകൾ തിരിയുന്ന വീതി കുറഞ്ഞ സ്ഥലത്ത് ഒരുവശം താഴ്ചയാണ്. ഇറക്കമിറങ്ങി വളവ് തിരിയുന്ന വാഹനങ്ങൾ വേഗത്തിൽ കുഴിയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലായിരുന്നു. റോഡിന്റെ വീതി വർധിപ്പിച്ചാണ് സംരക്ഷണഭിത്തി പൂർത്തിയാക്കിയത്.
കഴിഞ്ഞ മാസം കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ ഭാഗത്ത് തെരുവുവിളക്കുകൾ ഇല്ലാത്തത് കാരണം വെളിച്ചക്കുറവുമുണ്ട്. റോഡും കുഴിയുമായി ഇവിടെ വലിയ അകലമുണ്ടായിരുന്നില്ല. ചെറിയ അശ്രദ്ധയുണ്ടായാൽ വലിയ അപകടത്തിന് സാധ്യതയുണ്ട്.
ഇതുവരെ ടാര്‍ വീപ്പകള്‍ വെച്ച് നാട്ടുകാര്‍തന്നെ താല്‍ക്കാലിക സംവിധാനം ഇവിടെ ഒരുക്കിയിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പാണ് ബി.എം.ബി.സി നിലവാരത്തില്‍ പാത പുതിക്കി നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.