പിറവന്തൂരിൽ വന്യമൃഗശല്യം
text_fieldsപത്തനാപുരം: പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാനയുൾപ്പെടെ വന്യമൃഗശല്യം വർധിക്കുന്നു. കറവൂർ മഹാദേവർമൺ മേഖലയിൽ കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. വനഭൂമിയോട് ചേർന്നുള്ള വസ്തുക്കളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയതോടെ കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ അലിമുക്ക് അച്ചൻകോവിൽ റോഡിനോട് ചേർന്നുള്ള ജനവാസ മേഖലകളിലേക്കും എത്തുന്നുണ്ട്. പകൽപോലും മ്ലാവ് ഉൾപ്പെടെ വന്യമൃഗങ്ങൾ വാഹനത്തിനുകുറുകെ ചാടുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തില്‍പെടുന്നതിനും കാരണമാകുന്നു.. ഒരുവർഷം മുമ്പാണ് യുവാവ് മ്ലാവിന്റെ ആക്രമണത്തില്‍ മരിച്ചത്.
ഒരാഴ്ച മുമ്പ് സമീപത്തെ ക്ഷേത്രം ജീവനക്കാരനും സമാനമായ രീതിയില്‍ അപകടം സംഭവിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ പുലര്‍ച്ച ക്ഷേത്രത്തിലേക്ക് വരവേ തലപ്പാക്കെട്ട് ജങ്ഷന് സമീപം മ്ലാവ് ബൈക്കിന് കുറുകെചാടി അപകടം ഉണ്ടാകുകയും മ്ലാവിന്റെ തൊഴിയേറ്റ് തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തു.
എന്നാല്‍, വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തില്‍ പ്രതിഷേധിച്ച് അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനില്‍ ഉപരോധം സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.