യുവാവിന്റെ മരണം: ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റിൽ
text_fieldsപത്തനാപുരം : സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമയെ അറസ്റ്റ് ചെയ്തു. പട്ടാഴിയിലെ സ്പോട്ട് ന്യൂസ് ഓണ്‍ലൈന്‍ ചാനൽ ഉടമ കോളൂര്‍മുക്ക് കോളൂര് വീട്ടില്‍ അനീഷ് ചന്ദ്രനെ (36) യാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പട്ടാഴി കാവുവിളയിൽ രഞ്ജു പൊടിയന് ആത്മഹത്യ ചെയ്തത്.സംഭവത്തിൽ അസ്വഭാവിക മരണത്തിന് കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു. സമീപവാസിയും ബന്ധുവുമായ ആളുടെ മരണത്തിൽ വീട്ടുകാർക്ക് പങ്കുണ്ടെന്ന് പറഞ്ഞ് രഞ്ജു ഫെയ്സ് ബുക്കിൽ വർഷങ്ങൾക്ക് മുമ്പ് പോസ്റ്റിട്ടിരുന്നു. ഓണ്‍ലൈന്‍ ചാനൽ രണ്ട് ദിവസം മുമ്പ് ഇത് വാർത്തയാക്കി. പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെട്ടതോടെ സംഭവത്തില്‍ കുന്നിക്കോട് പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജുവിനെ വെള്ളിയാഴ്ച കുന്നിക്കോട് പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് ഓൺലൈൻ ചാനൽ ഉടമയാണ് മരണത്തിന് കാരണക്കാരനെന്ന് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം രഞ്ജു അത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ പത്തനാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.