Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശ്വാനസേനക്ക് കരുത്തായി...

ശ്വാനസേനക്ക് കരുത്തായി പെന്നി

text_fields
bookmark_border
ശ്വാനസേനക്ക് കരുത്തായി പെന്നി
cancel
camera_alt

സിറ്റി പൊലീസ് ശ്വാനസേനയിലേ​െക്കത്തിയ പെന്നി പരിശീലകരായ സുമിത്തിനും ശ്രീജുവിനുമൊപ്പം

കൊല്ലം: സ്​ഫോടകവസ്​തുക്കൾ മണത്ത് പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ പെന്നി കൊല്ലം സിറ്റി ​െപാലീസ്​ കെ ഒമ്പത് സ്​ക്വാഡിന് (ശ്വാനസേന) കരുത്തായി എത്തി. തമിഴ്നാട് ചിപ്പിപ്പാറ ഇനത്തിൽ​െപട്ട ഒരു വയസ്സുകാരൻ പെന്നിയാണ് ശ്വാനസേനയിലെ പുതിയതാരം.

ബുദ്ധി, അനുസരണ, ആരോഗ്യം തുടങ്ങി ഒട്ടേ​െറ സവിശേഷ ഗുണങ്ങൾക്ക് പേരുകേട്ട ഈ വിഭാഗത്തിൽപെട്ട ശ്വാനൻമാർ സൈന്യത്തിലും വിവിധ ​െപാലീസ്​ സേനകളിലും സേവനം അനുഷ്ഠിച്ച് വരുന്നുണ്ട്. തൃശൂർ കേരള പൊലീസ്​ അക്കാദമിയിലെ ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്​ ഔട്ട് പരേഡ് കഴിഞ്ഞാണ് പെന്നി കൊല്ലം സിറ്റി കെ9 സ്​ക്വാഡിെൻറ ഭാഗമായത്. സീനിയർ സിവിൽ ​െപാലീസ്​ ഓഫിസർമാരായ സുമിത്ത്, ശ്രീജു എന്നിവരാണ് സംരക്ഷകരും പരിശീലകരും.

ഇതാദ്യമായാണ് കൊല്ലം സിറ്റി ​െപാലീസ്​ ശ്വാനസേനയിൽ തദ്ദേശീയ വിഭാഗത്തിൽപെട്ട ഒരെണ്ണം എത്തിയത്. നിലവിൽ ട്രാക്കർ വിഭാഗത്തിൽ പരിശീലനം നേടിയ അമ്മു, മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കുന്ന തണ്ടർ, സ്​ഫോടകവസ്​തുക്കൾ കണ്ടെത്താൻ വിദഗ്​ധയായ റാണി എന്നിവരോടൊപ്പം പെന്നി കൂടി എത്തിച്ചേർന്നതോടെ കൊല്ലം സിറ്റി ​െപാലീസിെൻറ കെ ഒമ്പത് സ്​ക്വാഡ് ഏത് വിഭാഗത്തിൽപെട്ട കുറ്റകൃത്യങ്ങളും വളരെ പെട്ടെന്നുതന്നെ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സമ്പൂർണ സ്​ക്വാഡ് ആയി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DogKollam Policesquadron
Next Story