വാക്സിനെടുക്കാൻ എത്തുന്നവരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതി
text_fieldsചവറ: വാക്സിനെടുക്കാനെത്തുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതി. നീണ്ടകര ഫൗണ്ടേഷൻ താലൂക്കാശുപത്രി, ചവറ ടൈറ്റാനിയം ജങ്ഷനിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി.
തിക്കിലും തിരക്കിലുംപെട്ട് അവശരായി മണിക്കൂറുകളോളം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിൽക്കുന്നവരോട് പൊലീസ് സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് പറയപ്പെടുന്നു.
രണ്ട് ദിവസമായി വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്സിൻ കേന്ദ്രത്തിലേക്ക് ഓൺലൈൻ ബുക്ക് ചെയ്തും അല്ലാതെയും ദൂരെസ്ഥലങ്ങളിൽനിന്ന് പോലും വയോധികരടക്കമുള്ള നിരവധി പേരാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.