സ്ഥിരം അപകടമേഖല: സുരക്ഷാ സംവിധാനം ഒരുക്കും
text_fieldsപേരയം: കൊല്ലം-തേനി ദേശീയ പാതയില്‍ പേരയം വരമ്പ് ഭാഗത്ത് സ്ഥിരമായി വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന ഭാഗങ്ങളില്‍ സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര. സഹോദരങ്ങളില്‍ ഒരാള്‍ മരിക്കുകയും സഹോദരൻ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയും ചെയ്യുന്ന അപകടത്തിന് പിന്നാലെ എക്സിക്യുട്ടിവ് എൻജിനീയറുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ശനിയാഴ്ച ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ ധാരണയായി. സിഗ്നല്‍ ലൈറ്റുകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ക്രാഷ് ബാരിയറും സ്ഥാപിക്കുമെന്ന് ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എൻജിനീയര്‍ ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.