കോലിഞ്ചിമലയിലെ ക്രഷര്‍ യൂനിറ്റിനും പാറമടക്കും അനുമതി; സമരപ്രഖ്യാപനവുമായി ഇടത് മുന്നണി
text_fieldsകുന്നിക്കോട്: കോലിഞ്ചിമലയിലെ ക്രഷര്‍ യൂനിറ്റിനും പാറമടക്കും അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സമരപ്രഖ്യാപനവും പ്രതിഷേധ മാര്‍ച്ചും നടക്കും. പഞ്ചായത്ത് ജനപ്രതിനിധികളും എല്‍.ഡി.എഫ് പ്രതിനിധികളും ക്വാറി സന്ദര്‍ശനവും നടത്തും.
ജനവാസ മേഖലയില്‍ ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിക്കെതിരെ നാട്ടുകാര്‍ക്കൊപ്പമാണ് എല്‍.ഡി.എഫ് പ്രതിനിധികളുടെ സന്ദര്‍ശനം. പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ അട്ടിമറിച്ച് കോലിഞ്ചിമല പാറഖനനത്തിന് വിളക്കുടി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു.
നിരവധി ജനകീയ പ്രക്ഷോഭം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, സെക്രട്ടറി മുഖേന അനുമതി ലഭിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പാറമടയില്‍ ക്രഷര്‍ യൂനിറ്റിന്റെയും ഖനനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ജനകീയ സമരസമിതിയുടെ ആവശ്യം പരിഗണിച്ച് പത്ത് ദിവസത്തേക്ക് പാറഖനനം നിര്‍ത്തിവെക്കാന്‍ തീരുമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.