സി.പി.എം വിമത സ്ഥാനാർഥിയുടെ വീടിനുനേരെ പെട്രോൾ ബോംബേറ്
text_fieldsകുന്നിക്കോട്: തലവൂരില്‍ സി.പി.എം വിമത സ്ഥാനാർഥിയുടെ വീടിനുനേരേ പെട്രോള്‍ ബോംബെറിഞ്ഞു. പാണ്ടിത്തിട്ട ചരുവിള വീട്ടില്‍ മനോജിെൻറ വീടിനുനേരേയാണ് ബോംബെറിഞ്ഞത്. കുപ്പിയില്‍ പെട്രോള്‍ നിറച്ച് തീകൊളുത്തി വീട്ടിലേക്ക് എറിയുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.
കുപ്പിച്ചില്ലുകള്‍ ചിന്നിച്ചിതറിയ നിലയിലാണ്. രണ്ട് തവണ പെട്രോള്‍ ബോബ് എറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. സി.പി.എം പ്രവര്‍ത്തകനായ മനോജ് സ്വതന്ത്ര സ്ഥാനാർഥിയായി പാണ്ടിത്തിട്ട വാര്‍ഡില്‍ മത്സരിച്ചിരുന്നു.
പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണിലൂടെയും അല്ലാതെയും പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അക്രമത്തിന് പിന്നില്‍ ഇവരാണെന്നും മനോജ് പരാതിയില്‍ പറയുന്നു.
മനോജ് അടക്കമുള്ളവരെ പാര്‍ട്ടിയില്‍നിന്ന് തലവൂര്‍ ലോക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.