പ്ലസ് വൺ ആദ്യ അലോട്ട്മെൻറ്; ജില്ലയിൽ 17182 പേർ
text_fieldsകൊല്ലം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്മെൻറിൽ ജില്ലയിൽനിന്ന് 17182 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു.34925 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷിച്ചത്. 19941 സീറ്റാണ് ജില്ലയിലുള്ളത്. 2759 സീറ്റുകളാണ് ബാക്കിയുള്ളത്. ജനറൽ വിഭാഗത്തിൽ 9847 സീറ്റിലും അലോട്ട്മെൻറ് പൂർത്തിയായി.
ഇൗഴവ, തിയ്യ, ബില്ലവ വിഭാഗത്തിൽ 855ൽ 852ഉം മുസ്ലിം വിഭാഗത്തിൽ 816ൽ 815 സീറ്റിലും ആദ്യഘട്ട അലോട്ട്മെൻറിൽ ഉൾപ്പെട്ടു. എൽ.സി, എസ്.ഐ.യു.സി, ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 24, കൃസ്ത്യൻ ഒ.ബി.സി -11, ഹിന്ദു ഒ.ബി.സി -ആറ്, എസ്.സി -118, എസ്.ടി -1851, ഡിഫറൻറ്ലി ഏബിൾഡ് -211, ബ്ലൈൻഡ് -50, ധീവര -124, വിശ്വകർമ -ഒന്ന്, കുശവൻ -134, കുഡുംബി -149 എന്നിങ്ങനെയാണ് ആദ്യ അലോട്ട്െമൻറിനുശേഷം ഒഴിവുള്ള സംവരണ സീറ്റുകൾ. മുന്നാക്കസംവരണം വഴിയുള്ള 1185 സീറ്റുകളിൽ 1109 എണ്ണം ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെട്ടു. ശേഷിക്കുന്ന 76 സീറ്റ് ജനറൽ വിഭാഗത്തിലേക്ക് മാറും.
ആദ്യ അലോട്ട്െമൻറിൽ ഉൾപ്പെട്ടവർക്ക് 19 വരെയാണ് പ്രവേശനം.ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരംപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ട. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ അടുത്തഘട്ടത്തിൽ പരിഗണിക്കില്ല.
കെണ്ടയ്ൻമെൻറ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രവേശനത്തിെൻറ അവസാന തീയതിക്ക് മുമ്പായി സ്കൂളുകളിൽ ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ ഒൺലൈനായി പ്രവേശനം നേടാനുള്ള സൗകര്യം വ്യാഴാഴ്ച മുതൽ ലഭ്യമാകും.
കാൻഡിഡേറ്റ് ലോഗിനിലെ online joining ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻഡ് കോപ്പികൾ അപ്ലോഡ് ചെയ്യാം. ഇത്തരത്തിൽ അപ്ലോഡ് ചെയ്താൽ അലോട്ട്മെൻറ് ലഭിച്ച സ്കൂൾ പ്രിൻസിപ്പൽ ഓൺലൈനായി സർട്ടിഫിക്കറ്റ് വേരിഫൈ ചെയ്ത് പ്രവേശന അനുമതി നൽകും. പ്രിൻസിപ്പലിെൻറ അനുമതി ലഭിച്ചാൽ ഫീസ് ഓൺലൈനായി കാൻഡിഡേറ്റ് ലോഗിനിലെ fee payment ലിങ്കിലൂടെ അടയ്ക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.