പ്ലസ്ടു പരീക്ഷ; പൊരുതി നേടി ജോഷ് ജോർജ്
text_fieldsകൊല്ലം: ശാരീരിക വെല്ലുവിളികളെല്ലാം മറികടന്ന നിശ്ചയദാർഢ്യത്തിൽ ജോഷ് ജോർജിന് പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്. സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്ക് താഴെയും കൈകളും ചലിപ്പിക്കാൻ കഴിയാത്ത ജോഷ് ജോർജ് സഹായിയെ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്. ജോഷിന് കൈകളിലെ നാലുവിരൽ മാത്രമേ ചലിപ്പിക്കാൻ കഴിയൂ.
കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് വിദ്യാർഥിയാണ്. ലേക് ദർശൻ നഗർ-57 പെബിൾസിൽ എസ്.ബി.ഐ മാനേജർ അനീഷ് ജോർജിന്റെയും ലീന വർഗീസിന്റെയും ഏക മകൻ. ജോഷ് പ്ലസ് ടുവിന് ക്രിസ്തുരാജ് സ്കൂളിൽ പ്രവേശനം നേടിയതോടെ അധ്യാപകയായിരുന്ന ലീന ജോലി ഉപേക്ഷിച്ചു. നോട്ടുകൾ എഴുതി നൽകിയും പഠിക്കാനുള്ള സാഹചര്യങ്ങളൊരുക്കിയും വിജയത്തിന് താങ്ങായി. ദിവസവും രാവിലെ ഓട്ടോയിൽ അമ്മയും മകനും സ്കൂളിലെത്തും. ഉച്ചഭക്ഷണം ഇരുവരും ഒരുമിച്ച് കഴിക്കും, സ്കൂൾ സമയം കഴിയുന്നതുവരെ കാത്തിരുന്ന് തിരികെ കൂട്ടിക്കൊണ്ടുവരും. ഇക്കണോമിക്സിലോ ഇംഗ്ലീഷിലോ ബിരുദ പഠനമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.