ക്വാറൻറീനിലായിരുന്ന പൊലീസുകാർ ഡ്യൂട്ടിക്കെത്തി
text_fieldsപുനലൂർ: കോവിഡ് ബാധിതനുമായുള്ള സമ്പർക്ക സംശയത്തെതുടർന്ന് ക്വാറൻറീനിലായിരുന്ന പുനലൂർ സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ പ്രവേശിച്ചു. 16 പേരുടെ സ്രവം രണ്ടുതവണ പരിശോധിച്ചു.
രണ്ടുതവണയും നെഗറ്റിവ് ആയതിനെതുടർന്ന് റൂറൽ എസ്.പി ഹരിശങ്കറിെൻറ നിർദേശാനുസരണം എല്ലാവരും ചൊവ്വാഴ്ച ഡ്യൂട്ടിക്ക് ഹാജരായി. കഴിഞ്ഞ 19ന് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസുകാർ ക്വാറൻറീനിൽ പോകേണ്ടിവന്നത്.
വ്യാപാരിയുടെ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പുനലൂർ നഗരസഭയിൽ ടൗൺ അടക്കം അഞ്ച് വാർഡുകൾ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ പ്രവേശിച്ചെങ്കിലും പൊതുജനങ്ങൾക്ക് സ്റ്റേഷനിൽ നിയന്ത്രണങ്ങൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.