കല്ലടയാറ്റിൽ ചാടി മരിച്ച യുവതിയുടെ കുടുംബത്തോട് പൊലീസ് പ്രതികാരം കാട്ടുന്നതായി ആക്ഷേപം
text_fieldsകിഴക്കേകല്ലട: ഭർതൃഗൃഹത്തിൽനിന്ന് പോയി കല്ലടയാറ്റിൽ ചാടി മരിച്ച യുവതിയുടെ കുടുംബത്തോട് പ്രതികാരം കാട്ടുന്നതായി ആരോപണം. ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയപ്പോഴും പരാതി നൽകാൻ ഡിവൈ.എസ്.പി ഓഫിസിൽ പോയപ്പോഴും കിഴക്കേകല്ലട പൊലീസ് വഴിയിൽ തടഞ്ഞുനിർത്തി പിഴയീടാക്കിയതായി പരാതി.
മകളുടെ മരണകാരണം ഭർതൃകുടുംബത്തിെൻറ മാനസിക പീഡനമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായും യുവതിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണം സ്ത്രീധന പീഡനമാണെന്നുകാട്ടി ശാസ്താംകോട്ട ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ കാറിൽ പോകുകയായിരുന്ന കുടുംബത്തിൽനിന്നാണ് ഈ മാസം നാലിന് കിഴക്കേകല്ലട പൊലീസ് പിഴയീടാക്കിയത്.
മകൾ മരിച്ച സ്ഥലമാണെന്ന് തിരിച്ചറിഞ്ഞ മാതാവ് കരഞ്ഞുകൊണ്ടിരിക്കെയാണ് സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന പേരിലുള്ള നടപടി. രണ്ടു ദിവസത്തിനുശേഷം മകളുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോയ മാതാവിനും ബന്ധുക്കൾക്കും വീണ്ടും പിഴയീടാക്കി. വാഹനത്തിൽ ആളുകളുടെ എണ്ണം കൂടുതലെന്ന് കാട്ടിയായിരുന്നു ഇത്.
കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന് ആരോപിച്ചതിെൻറ പ്രതികാരമാണ് ഇപ്പോഴത്തെ പൊലീസ് നടപടികളെന്നും ആക്ഷേപമുണ്ട്. സ്ത്രീധന പീഡനത്തിനെതിരെ ശക്തമായ ജനവികാരം സംസ്ഥാനത്താകെ ഉയർന്നിരിക്കെയാണ് കിഴക്കേകല്ലട പൊലീസിെൻറ ഈ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.