ഈ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ വാഹന പരിശോധന ശക്തമാക്കുമെന്ന് പൊലീസ്
text_fieldsകൊട്ടാരക്കര: കുന്നിക്കോടിന് സമീപം മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കൊല്ലം റൂറൽ ജില്ലയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ പൊലീസ് മേധാവി കെ.ബി. രവി അറിയിച്ചു.
എല്ലാ സ്റ്റേഷൻ പരിധികളിലും പ്രത്യേകം സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്തും. ഹൈവേകളിലും പ്രധാന റോഡുകളിലും ഉൾെപ്പടെ കർശന വാഹന പരിശോധന നടത്തുന്നതിന് ഹൈവേ പട്രോളിങ് വെഹിക്കിൾസ്, കൺട്രോൾറൂം വെഹിക്കിൾസ്, അതാത് പൊലീസ് സ്റ്റേഷനിലെ പ്രത്യേകം സ്ക്വാഡ് വെഹിക്കിൾസ് എന്നിവയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.