കാക്കിക്കുള്ളിലെ കലാകാരെൻറ കരവിരുതില്‍ നന്ദികേശശില്‍പം
text_fieldsകാക്കിക്കുള്ളിലെ കലാകാരെൻറ കരവിരുതില്‍ പൂര്‍ത്തിയായത് തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ നന്ദികേശശില്‍പം. പൊലീസ് ജീവനക്കാരനും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കലാണ് കുന്നിക്കോട് കടുമംഗലം മഹാദേവ ക്ഷേത്രത്തില്‍ വലിയ നന്ദികേശെൻറ ശില്‍പം നിർമിച്ചത്. ഹൈന്ദവ വിശ്വാസങ്ങളില്‍ പരമശിവെൻറ വാഹനമാണ് നന്ദികേശന്‍. കേരളത്തിലെ രണ്ടാമത്തേതും തെക്കന്‍ കേരളത്തിലെ ഏറ്റവും വലുതുമായ ശില്‍പമാണിത്.
ഇഷ്ടികയും സിമൻറും കൊണ്ടാണ് ശില്‍പം പൂര്‍ത്തിയാക്കിയത്. അർധവൃത്താകൃതിയിലുള്ള ശില്‍പം ഇന്ത്യയില്‍തന്നെ അപൂർവമാണ്. പരിസരത്ത് എവിടെനിന്ന് നോക്കിയാലും കണ്ണും കാതും കാണാൻ കഴിയും. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കടുമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രം.
ഏകദേശം പത്ത് ലക്ഷത്തോളം ചെലവ് വരുന്ന നന്ദികേശ രൂപം ഉപദേശക സമിതി വൈസ് പ്രസിഡൻറ്കൂടിയായ ബിജുവാണ് നിർമിച്ച് നല്‍കുന്നത്. 25 ദിവസം കൊണ്ടാണ് നിർമാണം പൂര്‍ത്തിയായത്. ബിജു മുമ്പും നിരവധി ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.