പോഷ് ആക്ട്: പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം
text_fieldsകൊല്ലം: 2013 ലെ പോഷ് ആക്ട് അനുസരിച്ച് എല്ലാ സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റിയും ജില്ലതലത്തില്‍ ലോക്കല്‍ കമ്മിറ്റിയും രൂപവത്കരിക്കുന്നതിന് നിർദേശം നൽകി. തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും അന്തസ്സോടെയും സുരക്ഷിതത്വബോധത്തോടെയും ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പാക്കിയതാണ് ആക്ട്.
പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപന മേധാവികള്‍ അവരുടെ സ്ഥാപനത്തില്‍ പോഷ് ആക്ട് പ്രകാരം രൂപവത്കരിച്ച ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. പോഷ് പോര്‍ട്ടല്‍ ലിങ്ക് :https://posh.wcd.kerala.gov.in/posh/index.php
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.