പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏപ്രില്‍ 20 വരെ
text_fieldsകൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് രേഖപെടുത്തുന്നതിനുള്ള വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (വി.എഫ്.സി) ജില്ലയിലെ എല്ലാ അസംബ്ലി സെഗ്മെന്റുകളിലും ഏപ്രില്‍ 20 വരെ പ്രവര്‍ത്തിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എന്‍.ദേവിദാസ് അറിയിച്ചു.
പരിശീലനകേന്ദ്രത്തില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാതിരുന്നവര്‍ക്ക് വോട്ട്ചെയ്യാന്‍ 20വരെ പരിശീലനം നടന്ന കേന്ദ്രങ്ങളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭ്യമാക്കും. പരിശീലന കേന്ദ്രങ്ങളില്‍ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നല്കാതിരുന്നവര്ക്ക് ഫോം 12 പരിശീലനകേന്ദ്രങ്ങളിലെ വി.എഫ്.സികളിലോ ജില്ല പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫിസര്‍ക്കോ നല്‍കാം. പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫിസറായ ഹുസൂര്‍ ശിരസ്തദാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പോസ്റ്റല്‍ ബാലറ്റ് സെല്‍ മുഖാന്തരമാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്.
പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച സംശയങ്ങള്‍ക്ക് :ഹുസൂര്‍ ശിരസ്തദാര്‍ (മൊബൈല്‍ നമ്പര്‍ -8547610032). ജില്ലയിലെ പരിശീലന കേന്ദ്രങ്ങളിലെ വി.എഫ്.സികള്‍-കരുനാഗപ്പള്ളി - സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ,കരുനാഗപ്പള്ളി. ചവറ - ബേബി ജോണ്‍ സ്മാരക സര്‍ക്കാര്‍ കോളജ് ,ശങ്കരമംഗലം ,ചവറ. കുന്നത്തൂര്‍ - കെ.എസ്.എം.ഡി.ബി കോളജ് ,ശാസ്താംകോട്ട. കൊട്ടാരക്കര - കോണ്‍ഫറന്‍സ് ഹാള്‍ ,മിനി സിവില്‍ സ്റ്റേഷന് ,കൊട്ടാരക്കര
പത്തനാപുരം - മൗണ്ട് താബോര്‍ ട്രെയിനിങ് കോളജ് ,പത്തനാപുരം. പുനലൂര്‍ - സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ,നെല്ലിപ്പള്ളി ,പുനലൂര്‍
ചടയമംഗലം - കില ,ഇ.ടി.സി ,കൊട്ടാരക്കര. കുണ്ടറ -കര്‍മല റാണി ട്രെയിനിങ് കോളജ് ,കൊല്ലം. കൊല്ലം - എസ്.എന്‍ കോളജ് ,കൊല്ലം
ഇരവിപുരം -എസ്.എന്‍ വിമന്‍സ് കോളജ് ,കൊല്ലം. ചാത്തന്നൂര്‍ -ഫാത്തിമ കോളജ് ,കൊല്ലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.