സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിൽ, അന്വേഷണം ആരംഭിച്ചു
text_fieldsഅഞ്ചാലുംമൂട്: യാത്രക്കാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസിന്‍റെ മരണപ്പാച്ചിൽ. വിളക്കുപാറ- കൊല്ലം റൂട്ടിലോടുന്ന ബസാണ് ബുധനാഴ്ച രാവിലെ അപകടകരമായ രീതിയിൽ സർവിസ് നടത്തിയത്. പരാതിയെതുടർന്ന് മോട്ടോർ വാഹനവകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അഞ്ചാലുംമൂട് ബസ് സ്റ്റോപ്പിൽനിന്ന് കൊല്ലത്തേക്ക് പോയ ബസ് അമിതവേഗത്തിൽ പാഞ്ഞതിനൊപ്പം ബൈപാസിൽ ഒറ്റക്കല്ലിലുള്ള ട്രാഫിക് സിഗ്നലും മറികടന്നാണ് കടന്നുപോയത്. അഞ്ചാലുംമൂട് മുതൽ ഹൈസ്‌കൂൾ ജങ്ഷൻവരെയുള്ള യാത്രയിൽ മറ്റൊരു വാഹനത്തിനും സൈഡ് നൽകാതെ മറികടക്കാൻ ശ്രമിച്ചവരെ ഡ്രൈവർ അസഭ്യം പറയുകയും ചെയ്തു. ബസ് റോഡിന് നടുവിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തത്. വീതിക്കുറവുള്ള റോഡിൽ ഇത്തരത്തിൽ നിരവധി സ്വകാര്യബസുകൾ അപകടകരമായ രീതിയിൽ സർവിസ് നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.