പാചകവാതക വിലവർധനക്കെതിരെ വിറക് വിതരണ സമരവുമായി യൂത്ത് കോൺഗ്രസ്
text_fieldsകൊല്ലം: പാചകവാതക വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
കൊല്ലം സെൻട്രൽ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പാലയ്ക്കൽ അധ്യക്ഷതവഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരപ്പറമ്പ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അസൈൻ പള്ളിമുക്ക്, സംസ്ഥാന നിർവാഹകസമിതി അംഗം ഷംല നൗഷാദ്, ജില്ല ഭാരവാഹികളായ ഉല്ലാസ് ഉളിയകോവിൽ, സജാദ് മലവയൽ, ആഷിഖ് ബൈജു, അജ്മൽ അജു, കബീർ ഞാറയ്ക്കൽ, നിഷാദ്, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.