പുനലൂർ തൂക്കുപാലം സൗഹൃദ സായാഹ്ന സംഗമ കേന്ദ്രമാക്കും -മന്ത്രി
text_fieldsപുനലൂർ: ചരിത്ര സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലം സൗഹൃദ സായാഹ്ന സംഗമ കേന്ദ്രമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. നവീകരിച്ച തൂക്കുപാലം സന്ദർശകർക്ക് തുറന്നുകൊടുക്കുകയായിരുന്നു മന്ത്രി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് സംഗമ കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്നത്.
ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. ആറ്റിങ്ങൽ കൊട്ടാരം ഉൾപ്പെടെ നാശത്തിലായിരുന്ന നിരവധി സ്മാരകങ്ങൾ നവീകരിച്ചു. തനിമ നഷ്ടപ്പെടാതെയും രൂപമാറ്റം വരുത്താതെയുമാണ് ഇവ സംരക്ഷിക്കുന്നത്. ഇതിന് ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, നഗരസഭ ചെയർപേഴ്സൺ ബി. സുജാത, പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. 28. 38 ലക്ഷം രൂപ ചെലവഴിച്ചാണ് തൂക്കുപാലം നവീകരണം പൂർത്തിയാക്കിയത്.
നവീകരിച്ച പുനലൂർ തൂക്കുപാലം സഞ്ചാരികൾക്കായി തുറന്ന ശേഷം പാലത്തിലൂടെ കടന്നുവരുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.എസ്. സുപാൽ എം.എൽ.എ എന്നിവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.