പാലരുവിയിൽ തേനീച്ച കുത്തി 25 പേർക്ക് പരിക്ക്
text_fieldsപാലരുവിയിൽ തേനിച്ചയുടെ കുത്തേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ
പുനലൂർ: പാലരുവിയിൽ തേനീച്ച ഇളകി വിനോദ സഞ്ചാരികൾ ഉൾപ്പടെ നിരവധി പേരെ കുത്തി. തുടർന്ന് പാലരുവി താൽക്കാലികമായി അടച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു പെരുംതേനീച്ചയുടെ ആക്രമണം . ഈ സമയം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പാലരുവിയിൽ ഉണ്ടായിരുന്നു.
കാന്റീന് സമീപം പാർക്കിങ് സ്ഥലത്ത് മരത്തിൽ കൂടുണ്ടായിരുന്ന തേനിച്ചയാണ് ഇളകിയത്. കുരങ്ങുകളുടെ ചാട്ടത്തിനിടയിൽ തേനീച്ച കൂട് ഇളകുകയായിരുന്നു. ചുറ്റുവട്ടത്ത് ഉണ്ടായിരുന്ന ഗൈഡുകളും വിനോദ സഞ്ചാരികളും ഉൾപ്പടെ നിരവധി പേർക്ക് കുത്തേറ്റു.
രക്ഷാപ്രവർത്തനത്തിന് എത്തിയ ദ്രുതകർമ്മ സേന അംഗങ്ങൾക്കും കുത്തേറ്റു. ആളുകൾ നിലവിളിച്ച് നാലു പാടും ചിതറിയോടിയെങ്കിലും രക്ഷയുണ്ടായില്ല. സാരമായി കുത്തേറ്റ 25 ഓളം പേരെ വനംവകുപ്പ് അധികൃതർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും നില ഗുരുതരമല്ല. ഉച്ചയോടെ വെള്ളച്ചാട്ടത്തിലേക്ക് ആളുകളുടെ പ്രവേശനം നിർത്തിവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.