പോക്സോ കേസ് പ്രതിക്ക് 40 വർഷം കഠിനതടവും 70,000 പിഴയും
text_fieldsപുനലൂർ: എട്ടു വയസ്സുകാരനോട് ലൈംഗികാക്രമണം നടത്തിയ 49കാരനെ 40 വർഷം കഠിനതടവിനും 70,000 രൂപ പിഴയൊടുക്കാനും പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജില്ല ജഡ്ജി എം. മുഹമ്മദ് റയീസ് ശിക്ഷിച്ചു. കുളത്തൂപ്പുഴ തിങ്കൾകരിക്കകം വേങ്ങവിള വീട്ടിൽ കെ. ഷറഫുദ്ദീനെയാണ് ശിക്ഷിച്ചത്. പിഴത്തുക ഒടുക്കാത്ത പക്ഷം 18 മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കേണ്ടിവരും.
പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും ഉത്തരവായി. 2020 മേയ് മാസത്തിലാണ് പീഡനം നടന്നത്. കുളത്തൂപ്പുഴ എസ്.ഐയായിരുന്ന വി. ജയകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐമാരായിരുന്ന എസ്.എൽ. സുധീഷ്, എസ്. ഷാനവാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.