ആദ്യ സർവിസിനൊരുങ്ങിയ ബസിന് മുകളിൽ മരം വീണു
text_fieldsപുനലൂർ: ആദ്യ സർവിസ് ഉദ്ഘാടനത്തിന് അലങ്കരിക്കാൻ ചെമ്പനരുവിലേക്ക് എത്തിയ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അലിമുക്ക്-കറവൂർ പാതയിലാണ് സംഭവം.
പുതുതായി അനുവദിച്ച പുനലൂർ ഡിപ്പോയിലെ ആർ.എസ്.കെ 832 ചെമ്പനരുവി-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുകളിലേക്കാണ് വനത്തിൽനിന്ന മരം ഒടിഞ്ഞുവീണത്. തിങ്കളാഴ്ച രാവിലെ ആറിന് ചെമ്പനരുവിയിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു സർവിസ് ആരംഭിക്കേണ്ടിയിരുന്നത്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെമ്പനരുവിയിലെത്തി അലങ്കരിച്ചതിനുശേഷം രാവിലെ സർവിസ് തുടങ്ങാനായിരുന്നു ഉദ്ദേശ്യം. റോഡ് വശത്തെ വൈദ്യുതി ലൈനും തൂണും തകർത്താണ് ബസിനു മുകളിലേക്ക് മരം വീണത്. ഈ സമയം പുനലൂർ നിന്ന് അച്ചൻകോവിലേക്ക് വന്ന ബസും ഇതുകാരണം കുറെനേരം നിർത്തിയിട്ടു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വൈദ്യുതി അധികൃതർ എത്തി മരം മുറിച്ച് മാറ്റി ബസുകൾ ഓടാൻ സൗകര്യമൊരുക്കി. ബസിന് കേടുപാടുകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.