പുനലൂരിൽ എല്ലാം സജ്ജം; സാമഗ്രികൾ വിതരണം ഇന്ന്
text_fieldsപുനലൂർ: വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പുനലൂർ നിയോജകമണ്ഡലത്തിലെ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ എട്ടിന് പുനലൂർ ഗവ.എച്ച്.എസ്.എസിൽ ആരംഭിക്കും. സാമഗ്രികൾ വിതരണത്തിന് 14 കൗണ്ടറുകൾ തയാറാക്കിയിട്ടുണ്ട്.
പുനലൂരിൽ നിയോജക മണ്ഡലത്തിൽ 196 ബൂത്തുകളാണുള്ളത്. ഇതിലേക്ക് ആവശ്യമായ 235 വോട്ടിങ് യന്ത്രങ്ങളും 235 കൺട്രോൾ പാനലും 254 വിപിപാറ്റും നേരത്തെ തയാറാക്കിയിരുന്നു. 19 സെക്ടറുകളാണ് നിയോജകമണ്ഡത്തിലുള്ളത്. പോളിങ് സാമഗ്രികൾ താലൂക്ക് ഓഫിസിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിൽ സജ്ജീകരിച്ച് കിറ്റുകളാക്കി ബുധനാഴ്ച വൈകീട്ടോടെ വിതരണ കേന്ദ്രമായ ഗവ. എച്ച്.എസ്.എസിലേക്ക് മാറ്റിയിരുന്നു. 72 സാധനങ്ങളാണ് ഒരു കിറ്റിലുള്ളത്.
784 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുന്നത്. ഇവർക്ക് സഞ്ചരിക്കാൻ ആവശ്യമായി 14 ബസ് ഉൾപ്പെടെ 78 വാഹനങ്ങൾ തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെ ഈ വാഹനങ്ങളും വിതരണ കേന്ദ്രത്തിന് സമീപം എത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വോട്ട് ഏരൂരിൽ
പുനലൂർ: പുനലൂർ നിയോജകമണ്ഡലത്തിലെ 196 ബൂത്തുകളിൽ ഏറ്റവും കൂടുതൽ വോട്ട് ഉള്ളത് ഏരൂർ പഞ്ചായത്തിലെ ബൂത്തിലും കുറവ് ആര്യങ്കാവിലും. ഏരൂരിലെ പത്തടി പി.പി.എം എൽ.പി സ്കൂളിലെ 135 നമ്പർ ബൂത്തിൽ 1465 വോട്ട് ഉണ്ട്. ആര്യങ്കാവിലെ അമ്പനാട് ഗ്യാപ്പ് ഡിവിഷൻ ബംഗ്ലാവിലെ ഇ.35 നമ്പർ ബൂത്തിൽ 140 വോട്ട് ഉള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.