അരിപ്പ ഭൂസമരം; ആർ.പി.എൽ ഭൂമി നൽകാമെന്ന വാഗ്ദാനം നൽകി വഞ്ചിച്ചു
text_fieldsപുനലൂർ: ആർ.പി.എല്ലിൽനിന്ന് ഭൂമി കണ്ടെത്തി നൽകാമെന്ന റവന്യൂ മന്ത്രിയുടെയും ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലുള്ള തീരുമാനം സമരക്കാരെ കബളിപ്പിക്കാൻ വേണ്ടിയാണെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
ചെങ്ങറ-അരിപ്പ ഭൂസമരങ്ങളോട് സർക്കാർ തുടരുന്ന നീതി നിഷേധത്തിനെതിരെ ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭൂ അവകാശ പ്രക്ഷോഭ യാത്രക്ക് പുനലൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എം എസ്. ജനറൽ സെക്രട്ടറി വി. രമേശൻ അധ്യക്ഷത വഹിച്ചു. ദലിത് ആക്ടിവിസ്റ്റ് സി.എസ്. മുരളി, ഭീം മിഷൻ കൺവീനർ കുഴിച്ചിയിൽ സുനിൽ, സതീഷ് മല്ലശ്ശേരി, വി.സി. വിജയൻ, പി. മണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.