Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2022 6:35 AM GMT Updated On
date_range 30 Nov 2022 6:35 AM GMTകാടുമൂടി ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ പരിസരം
text_fieldsbookmark_border
camera_alt
ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടിയനിലയിൽ
പുനലൂർ: ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ പരിസരം കാടുകയറി പാമ്പുകളുടെ താവളമായത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ തമിഴ്നാട്ടിൽനിന്ന് നിരവധി ഭക്തർ ആര്യങ്കാവിൽ ട്രെയിൻ മാർഗം എത്തുന്നുണ്ട്. അല്ലാതെയും നിരവധി യാത്രക്കാർ ഈ സ്റ്റേഷൻ വഴി വന്നുപോകുന്നുണ്ട്.
മുൾചെടികളടക്കം പ്ലാറ്റ്ഫോമിലേക്ക് പടർന്നനിലയിലാണ്. തൊട്ടടുത്ത് വനമായതിനാൽ രാജവെമ്പാല അടക്കം വിഷപ്പാമ്പുകൾ ഇവിടെ ധാരാളമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും യാത്രക്കാർ പാമ്പുകളെ കണ്ടിട്ടുമുണ്ട്. അടിയന്തരമായി കാട് നീക്കി യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ റെയിൽവേ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story